About Us

ആയുർവേദ ചികിത്സാ രംഗത്ത് പൊക്കാഞ്ചേരിയുടെ പാരമ്പര്യം നമ്മുടെ നാടിന്റെ അഭിമാന മുദ്രയാണ്. വൈദ്യശാസ്ത്രത്തിന് തിളക്കമുള്ള നേട്ടങ്ങൾ നൽകിയ നിരവധി പ്രതിഭകൾ ഈ കുടുംബത്തിലുണ്ട് പൊക്കാഞ്ചേരിയുടെ മൂലതറവാട് കോഴിക്കോട് കല്ലായിയിയിലാണ്. കൈപ്പുണ്യവും, നൈപുണ്യവും ചേർന്ന ചികിത്സകളിലൂടെ സാമൂതിരി രാജാവിന്റെ പ്രീതിക്കും നാട്ടുകാരുടെ സ്നേഹബഹുമാനങ്ങൾക്കും പാത്രമായ വൈദ്യജന്മി കുടുംബമാണ് പൊക്കാഞ്ചേരി. സാമൂതിരിയെ യുദ്ധത്തിന്റെ ഭാഗമായി സഹായിക്കാൻ പൊക്കാഞ്ചേരി വൈദ്യന്മാർ വാടാനപ്പള്ളി കടപ്പുറത്ത് തമ്പടിച്ചു. യുദ്ധം കഴിഞ്ഞെങ്കിലും പൊക്കാഞ്ചേരിക്കാർ തിരികെ കോഴിക്കോട്ടേക്ക് പോകാതെ ഇവിടെ വാസം ഉറപ്പിക്കുകയായിരുന്നു. ചന്തു വൈദ്യർ, ചാത്തുണ്ണി വൈദ്യർ, പി. സി. രാമകൃഷ്ണൻ വൈദ്യർ തുടങ്ങിയ വൈദ്യ സ്രേഷ്ഠന്മാർ ഈ പരമ്പരയിൽ പ്രമുഖരാണ്.

About Us

Pockanchery people are known for their Centaury old dedication for Ayurveda. The family roots go back to Kallai Kozhikodu. Pockanchery Doctors have a long history of treating the royal families right from the period of the Calicut Zamorins. The Zamorins was concerned about the wellbeing of citizensduring war against Dutch. The royal family brought Pockanchery family to Valapad and made all arrangements for their accommodation. They started Ayurveda treatment there and continued even after the war.

Vision

There are no heart patients. That is the vision of Sree Ramkrishna Research Centre. The Killer disease is ranked 5th in the list of deadly diseases is ranked 5th in the list of deadly diseases in India. If it continues in just like this 20 years it will be 1st. That Transfers to 40 Core people in 20 years.

Mission

Aim and mission are to offer a helping hand to the patients suffering from heart diseases in our society and to bring them back to the mainstream of life as healthy persons. five thousand year old Ayurvedic treatment is the best suited for the present and for the posterity as well. “Effectiveness sans side effects” is what Ayurveda declares for all the times to come. Dr. Prathyush's mission is nothing but to prove this

ചന്തു വൈദ്യർ

സ്വന്തം ഗവേഷണതൃഷ്ണയും, കൈപുണ്യവും കൊണ്ട് ചന്തുവൈദ്യർ പൊക്കാഞ്ചേരി പെരുമയുടെ ശിൽപിയായി. ഏകദേശം 1832 - 1905 അദ്ദേഹത്തിന്റെ ജീവിത കാലമായി കണക്കാക്കപെടുന്നു . ചന്തുവൈദ്യരുടെ നിരവധി ശിഷ്യന്മാർ പിന്നീട് പ്രശസ്തരായ ചികിത്സകരായി തീർന്നിട്ടുണ്ട്. ചന്തുവൈദ്യർ കോഴിക്കോട്ടുനിന്ന് തൃശ്ശൂർ വല്ലപാട്ടേക്ക് താമസം മാറുകയും വൈദ്യമേഖല കൂടുതൽ വിപുലമാക്കുകയും ചെയ്തു. ശ്രീ നാരയണ ഗുരുദേവനുമായി ചന്തു വൈദ്യർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

ചാത്തുണ്ണിവൈദ്യർ

ചന്തു വൈദ്യരുടെ സഹോദരനായ ചാത്തുണ്ണി വൈദ്യരും കീർത്തികേട്ട വൈദ്യനായിരുന്നു. ഇദ്ദേഹവും മകനായ പി. സി. രാമകൃഷ്ണൻ വൈദ്യന്മാരുമൊക്കെ ആയുർവേദ ചികിത്സയിൽ മനോധർമ്മം പ്രയോഗിച്ചവരും ചികിത്സായശങ്ങൾ കാണിച്ചവരുമാണ്. ഓരോ രോഗാവസ്ഥയും സസൂക്ഷ്മം വിലയിരുത്തി സാഹചര്യത്തിന് അനുസരിച്ചുള്ള ചികിത്സാ രീതിയാണ് ചാത്തുണ്ണി വൈദ്യരുടേത്. ആയുർവേദത്തിന്റെയും, പൊക്കാഞ്ചേരി പാരമ്പര്യ അറിവുകളോടെയും സമന്വയത്തിലൂടെ മനോധർമ്മ രീതിയാണിത്.

പി. സി. രാമകൃഷ്ണൻ വൈദ്യർ

ചാത്തുണ്ണി വൈദ്യർക്ക് രാമകൃഷ്ണൻ, വാസു എന്നിങ്ങനെ രണ്ടു മക്കൾ ജനിച്ചു. രണ്ടുപേരും വൈദ്യവൃത്തിയിൽ തിളിങ്ങി. പ്രകാശമാനമായ വ്യക്തിത്വം, മനുഷ്യസ്നേഹി സാമൂഹ്യ പ്രവർത്തകൻ എന്നീ വിഷയങ്ങൾ പി.സി. രാമകൃഷ്ണൻ വൈദ്യർക്ക് അനുയോജ്യമാണ്. 1909 -1963 ആയിരുന്നു ജീവിതകാലം. ചികിത്സാ വിദഗ്ധൻ എന്നതിൽ ഉപരി ഒരു സമൂഹത്തിൻറ്റെ തന്നെ രോഗാവസ്ഥക്കായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ "മണപുറത്തിൻെറ വികസനം " എന്ന പുസ്തകം മാത്രം മതി രാമകൃഷ്ണൻ വൈദ്യരുടെ ദീർഘവീക്ഷണം മനസിലാക്കാൻ. ഇംഗ്ലീഷിലും മാലയാലയത്തിലുമായി നിരവിധി ലേഖനങ്ങൾ ആനുകാലികമായി എഴുതിയിട്ടുണ്ട്. പോക്കഞ്ചേരിയിയുടെ വൈദ്യപരമ്പര്യത്തിൽ ഏറ്റവും ആധുനികമായ മുന്നേറ്റമായിരുന്നു പി. സി. രാമകൃഷ്ണൻ എന്ന പി. സി. ആർ, പി.സി രാമകൃഷ്ണൻ വൈദ്യരുടെ പത്തു മക്കളിൽ അഞ്ചുപേർ ഡോക്ടര്മാരായി, വിക്രമസിംഗ്, ജയതിലകൻ, പ്രേംലാൽ, സിദ്ധാർത്ഥ ശങ്കർ എന്നിവർ ആയുർവേദത്തിലും ഇന്ദുലാൽ ഹോമിയോപ്പതിയിലും ഡോക്ടർമാരായി.

ഡോ. പി. ആർ. പ്രേംലാൽ

പി. സി. രാമകൃഷ്ണൻ വൈദ്യരുടെ സാമൂഹ്യ പ്രതിബദ്ധത നൽകിയ പ്രചോദനം തന്നെയായിരുന്നു മകൻ പ്രേംലാലിൻെറ ജീവിതവും. ഇദ്ദേഹം ആയുർവേദ ഡയറക്ടർ സ്ഥാനത്തിരുന്നപ്പോൾ നൂറു ആയുർവേദ ഡിസ്പെൻസറികൾ ഒരുമിച്ചു അനുവദിക്കുകയും ഇത്തരം ഡിസ്പെൻസറികൾ ആശുപത്രികൾ ആയി ഉയർത്തുകയും ചെയ്തു തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് റാങ്കോടെ പാസ്സായ പ്രേംലാൽ വിഷ ചികിത്സയിൽ സ്പെഷലൈസ് ചെയ്ത ഡോക്ടറാണ്. എന്നാൽ ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുക ജനറൽ പ്രാക്ടിഷ്യൻ എന്നാണ്.

ഡോ പി. ആർ. സിദ്ധാർത്ഥ ശങ്കർ

പി. സി. ആർ ന്റെ ഇളയമകനായ സിദ്ധാർത്ഥശങ്കർ ഒല്ലൂർ വൈദ്യരത്നം കോളേജിൽ നിന്നാണ് പഠിച്ചിറങ്ങിയത്. തർപ്പണക്രിയയിലൂടെ കാഴ്ചകുറവുകളെ പരിഹരിക്കാന് സിദ്ധാർത്ഥശങ്കർ നേത്രരോഗ ചികിത്സാ രംഗത്തു പ്രശസ്തനാകുന്നത്. കണ്ണിന്റെ അസുഖകൾക്കു ആയുർവേദത്തിൽ ചികിത്സയില്ല എന്ന തെറ്റായ തെറ്റിദ്ധാരണ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഗുരുതരമായ നേത്രരോഗങ്ങൾക്കുപോലും പ്രതിവിധികളുമായി ഈ രംഗത്തു കീർത്തി നേടി. ആധുനിക കംപ്യൂട്ടർ യുഗത്തിൽ ബാധിക്കുന്ന കണ്ണുരോഗങ്ങൾക്കു ആയുർവേദത്തിന്റെ ഏറ്റവും അമൂല്യമായ ചികിത്സാ വിധിയുമായി സിദ്ധാർത്ഥശങ്കർ സജീവമാണ്.

ഡോ. പി. ആർ. ജയതിലകൻ

സമന്വമായ ചികിത്സ എന്ന ആശയമാണ് ഡോ. ജയതിലകന്റ്റെ വിജയകരമായ ചികിത്സാരീതി. രോഗ നിർണയത്തിൽ അലോപ്പതിയിയുടെ സാങ്കേതിക മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുന്നു. രോഗം മാറുന്നതിനു ആയുർവേദത്തിലെ അമൂല്യമായ ഔഷധങ്ങൾ നൽകുന്നു. യോഗാസനം പോലുള്ള ആരോപഗ്യദായകമായ രീതികൾ ശീലിക്കാൻ നിർദ്ദേശിക്കുന്നു. ജീവിതം മഹത്തരമാണെന്ന് ഓരോ രോഗിയെയും ഓർമിപ്പിക്കുന്നു .ഡോ. ജയതിലകൻ ഹൃദ്രോഗ ചികിത്സയിൽ വരുത്തിയ ജനകീയ വിപ്ലവം ചികിത്സ ചിലവ് കുറഞ്ഞതാക്കി എന്നതാണ്. കേരള ആയുർവേദ വകുപ്പിൽ ചീഫ് മെഡിക്കൽ ഓഫിസറായി റിട്ടയർ ചെയ്ത അദ്ദേഹം ഇപ്പോൾ ഹൃദ്രോഗ ചിത്സക്ക് പ്രാധാന്യം നൽകിയുള്ള സേവനമാണ് നൽകുന്നത്. ആയുർവേദ രംഗത്തെ മികച്ച സംഭവനക്കുള്ള നിരവധി പുരസ്കാരങ്ങൾ ഈ വൈദ്യശ്രഷ്ഠനെ തേടി എത്തിയിട്ടുണ്ട്, പ്രത്യുഷ്, പ്രവീണ, പ്രസീന എന്നിവർ മക്കളാണ്.

ഡോ. പി. ജെ. പ്രത്യുഷ്

ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച് സെന്ററിന്റെ അമരക്കാരൻ ഡോ.പി.ജെ. പ്രത്യുഷ് പൊക്കാഞ്ചേരി പെരുമയിലെ ആധുനികനായ വക്താവാണ്. ആയുർവേദത്തിൻറെയും, പൊക്കാഞ്ചേരി വൈദ്യപാരമ്പര്യത്തിന്റേയും പിൻബലമാണ് അദ്ദേഹത്തിൻറെ കൈപ്പുണ്യം. ഹൃദുരോഗങ്ങൾക്കു 100 ദിവസം കൊണ്ടു ഫലപ്രദമായ ചികിത്സ എന്നത് കൂടുതൽ വിപുലമാകാനും, എല്ലാത്തരം ചികിത്സയ്ക്കും സൈഡ് എഫക്ട് ഇല്ലാതെ രോഗമുക്തി എന്ന ലക്ഷ്യവും ഉറപ്പാക്കാനാണ് ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച് സെന്റർ ആരംഭിച്ചിരിക്കുന്നത്. പൊക്കാഞ്ചേരി നൽകിയ എല്ലാ ആഴമുള്ള സുവർണ നേട്ടങ്ങളും മുൻനിർത്തിയാണ് ചികിത്സാരംഗത്തു ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

Chandu Vaidyar

Chanduvaidyar (1832-1905) was one of the most famous practioner in Pockanchery family at the time of renaissance. He had many followers and war was Very closed to Sree Narayana Guru.

Chathunny Vaidyar

Chathunny Vaidyar also has an important role in Pockanchery Vaidyam as the brother of Chanduvaidyar. He applied the special ‘Mandharma Chikilsa’ in the field of Ayurveda.

P C Ramakrishna Vaidyar

P. C. Ramakrishnan and Vasu are the Sons of Chathunny Vaidyar; Ramakrishnan Vaidyar played many roles other than that of a physician. PCR vaidyar was also established as a social worker and humanist. He wrote known article in English and Malayalam. The “Manappurathinte Vikasanam’ is most important book in this collection. He treated not only the patient but also did make sure the wellbeing of the society. Five out of ten children are in the medical path. Vikram singh, Jayathilakan, Premlal, Siddhartha Sankar are practicing in Ayurveda and Indulal in Homeopathy.

Dr. P.R.Premlal

Prem Lal whotook graduate and master’s degree from Trivandrum AyurvedaCollege was retired as the Ayurveda director. He Specialized in Vishachikitsa (Poison treatment) were 100 Ayurveda dispensary upgraded as Ayurveda hospitals under his tenure.

Dr.P.R.Sidhartha Sankar

Sidhartha Sankar is the youngest of the Pockanchery family and is an Ophthalmologist. He studied in Vaidyarathnam Ayurveda College Ollur. He cured severe eye diseases by ‘Tharppankriya’ and that made him famous in Ayurvedic Ophthalmology.The present age of excess exposure to T.V, Computer etc. can cause damage to the eye and lead to many eye disease. He is also formost in performing various researches in this field of Medicine.

Dr. P.R.Jayathilakan

‘Samanvayachikilsa’ the successful way of treatment by Dr. Jayathilakan from Pockanchery Ayurvedic tradition. He uses the diagnostic techniques of modern medicine but prescribes only very effective Ayurvedic Medicine, which has no side effect. Along with prescription of Medicine Dr. Jayathilakan advise his patients to perform certain exercise as a part of their daily routine. That way the treatment becomeseasier. More over cost is lower and comfort is highness than modern medicines.

Dr. P. J. Prathyush

Dr. Prathyush, who is heading Sree Ramakrishna Ayurveda research Centre, has new age knowledge and tradition of Pockanchery Ayurveda Vaidya family. He has got effective treatment for heart disease in 100 days. His treatment has no side effects. He stated Sree Ramakrishna Ayurveda Research Centre of the foundation of rich Ayurveda tradition and deep knowledge of Pockanchery